എട്ട് വയസുകാരനായ റയാൻ കാജി തന്റെ യൂട്യൂബ് ചാനലിൽ നിന്ന് 2019 ൽ നേടിയ വരുമാനം കേട്ടാൽ നിങ്ങൾ ഞെട്ടും. 185 കോടി രൂപ. വെറും ഒരു വർഷം കൊണ്ട് എട്ടു വയസ്സുകാരനായ റയാൽ സമ്പാദിച്ചതാണ് ഈ 185 കോടി. ഇതോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യൂട്യൂബർമാരുടെ ഫോബ്സ് മാഗസിൻ പട്ടികയിലും റയാൻ ഒന്നാമനായി.റയാൻ ഗുവാൻ
ഫോബ്സിന്റെ കണക്കനുസരിച്ച് കാജി എന്നറിയപ്പെടുന്ന റയാൻ ഗുവാൻ, 2018ലും യൂട്യൂബിന്റെ വീഡിയോ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയിരുന്നു. 2015 ൽ റിയാന്റെ മാതാപിതാക്കൾ ആരംഭിച്ച “റയാൻസ് വേൾഡ്” എന്ന ചാനലിന് ഇതിനകം 22.9 ദശലക്ഷം വരിക്കാരുണ്ട്. റയാൻ ടോയ്‌സ് റിവ്യൂ എന്നായിരുന്നു ആദ്യം ചാനലിന്റെ പേര്. ട്രൂത്ത് ഇൻ അഡ്വർടൈസിംഗ് എന്ന ഉപഭോക്തൃ അഭിഭാഷക സംഘടന യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന് (എഫ്‌ടിസി) പരാതി നൽകിയതിനെത്തുടർന്നാണ് ചാനലിന്റെ പേര് മാറ്റിയത്. ഏത് വീഡിയോകളാണ് സ്പോൺസർ ചെയ്തതെന്ന് ചാനൽ വ്യക്തമായി സൂചിപ്പിക്കുന്നില്ലെന്നും ട്രൂത്ത് ഇൻ അഡ്വർടൈസിംഗ് ആരോപിച്ചിരുന്നു.
ചാനലിന്റെ പ്രത്യേകത
കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുന്ന “അൺബോക്സിംഗ്” വീഡിയോകളും റയാൻ കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുന്ന വീഡിയോകളുമാണ് ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി വീഡിയോകൾ ഒരു ബില്ല്യണിലധികം വ്യൂകൾ നേടിയിട്ടുണ്ട്, ചാനൽ ആരംഭിതച്ചതിന് ശേഷം ഏകദേശം 35 ബില്ല്യൺ വ്യൂകളാണ് ലഭിച്ചതെന്ന് അനലിറ്റിക്സ് വെബ്‌സൈറ്റായ സോഷ്യൽ ബ്ലേഡിൽ നിന്നുള്ള ഡാറ്റയിൽ പറയുന്നു.
No Comments on വയസ് 8 വരുമാനം 185 കോടിരൂപ