സ്വാദേറും രാമശ്ശേരി ഇഡ്ഡലി
കാര്യം കേരളത്തിലെ പാലക്കാട് ആണ് രാമശ്ശേരിയെങ്കിലും അതിർത്തി കടന്നുവന്ന രുചിയാണ് രാമശ്ശേരി ഇഡലിയുടേത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും രാമശ്ശേരിയിലേക്കു താമസം വന്ന മുതലിയാർ കുടുംബമാണ് മലയാളികൾക്ക് ഈ ഇഡലിയുടെ രുചി പകർന്നു നല്കിയത്. കെട്ടിലും മട്ടിലും രുചിയും രൂപത്തിലും എല്ലാം കണ്ടുവന്നതിൽ നിന്നും വ്യത്യസ്തമാണ് രാമശ്ശേരി ഇഡലിക്കുള്ളത്. മുതലിയാർ കുടുംബം അന്നു പരിചയപ്പെടുത്തിയ അതേ രുചിക്കൂട്ടാണ് ഇവിടെ ഇന്നും പിന്തുടരുന്നത്.
സ്ഥിരം കണ്ടുവരുന്ന ഇഡലിയുടെ രൂപത്തിൽ നിന്നും നല്ല മാറ്റമുണ്ട് രാമശ്ശേരി ഇഡലിക്ക്. തട്ടുദോശയുടെ പോലെ , കട്ടികൂടിയ രൂപമാണ് ഈ ഇഡലിക്ക്. എന്നാൽ ഒരു കഷ്ണം വായിലേക്ക് എടുത്തു വച്ചാൽ രൂപത്തിലെ മാറ്റമെല്ലാം മാറും. വായിലൂടെ മെല്ലെയിറങ്ങിപ്പോകുന്ന ഇതിന്റെ രുചി ശരിക്കും മറ്റൊന്നാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും തേടിപ്പോകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.പുളിമരത്തിന്റെ വിറകുമാത്രമായിരുന്നത്രെ ആദ്യകാലങ്ങളില്‍ തീകൂട്ടാന്‍ ഉപയോഗിച്ചിരുന്നത്. മണ്‍പാത്രത്തിന്റെ മുകളില്‍ നൂല് തലങ്ങനെയും വിലങ്ങനെയും കെട്ടിവെച്ചതിന്റെ മുകളില്‍ തുണിവിരിക്കും അതിനുമുകളിലാണ് മാവ് കോരിയൊഴിക്കുന്നത്. തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനുമുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ചെണ്ണംവരെ വെക്കാം. ഇതെല്ലാംകൂടെ ആവി പുറത്തുപോകാത്ത രീതിയില്‍ ഒരു പാത്രംകൊണ്ട് മൂടും. ആവിയില്‍ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഓരോന്നായി ഇളക്കിയെടുക്കും.വാങ്ങുന്ന മണ്‍പാത്രങ്ങള്‍ പെട്ടെന്ന് പൊട്ടാന്‍ തുടങ്ങിയതോടെ അലൂമിനിയം പാത്രങ്ങള്‍ സ്ഥാനം കൈയടക്കാന്‍ തുടങ്ങിയിട്ടുണ്ട് പുളിവിറക് എന്ന സങ്കല്‍പ്പവും ഇപ്പോള്‍ നടക്കുന്നില്ല. അരിയും ഉഴുന്നുമെല്ലാം രാസവളങ്ങളുടെ സന്തതികളുമായതോടെ രാമശ്ശേരി ഇഡ്ഡലിയുടെ ഗുണനിലവാരം അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് ഉണ്ടാക്കുന്നവര്‍തന്നെ പറയുന്നു.കോഴിക്കോട്ടു നിന്ന് പോവാന്‍ മലപ്പുറം പെരിന്തല്‍മണ്ണ വഴി 140 കിലോമീറ്റര്‍. ട്രെയിനിനാണെങ്കില്‍ പാലക്കാട് ഇറങ്ങി ബസ്സിനു പോവണം. പാലക്കാട്- പൊള്ളാച്ചി റോഡില്‍ നിന്ന് എലപ്പുള്ളി കഴിഞ്ഞ് രാമശ്ശേരിക്കുള്ള റോഡ് കാണാം. മന്നത്ത് ഭഗവതി ക്ഷേത്രത്തിനടുത്താണ് ഇഡ്ഡലി കിട്ടുന്ന കട.
No Comments on മറ്റു ബ്രാഞ്ചുകളില്ലാത്ത രാമശ്ശേരി ഇഡ്ഡലി