നഗരജീവിതത്തിന്റ തിരക്കിൽ നിന്നും മാറി ഗ്രാമത്തിന്റ പച്ചപ്പും സൗന്ദര്യവും ആവോളം ആസ്വദിക്കാൻ പറ്റിയ ഇടമാണ് കാവാലം. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിന്റ മനോഹാരിത പതിനന്മടങ്ങാകുന്നു. മണ്ണിന്റ മണമുള്ള കാവാലത്തെ ആകർഷണം ഗ്രാമഭംഗി തുളുമ്പുന്ന വർണ്ണ കാഴ്ചകളാണ്. ആറ്റിലൂടെനീന്തിത്തുടിക്കുന്ന താറാകൂട്ടങ്ങളും ഒാളം തല്ലി തുഴഞ്ഞുവരുന്ന ചെറുവഞ്ചികളും പാടശേഖരത്തിന്റ നടുക്ക് കൊറ്റികളുമൊക്കെ കാഴ്ചയ്ക്ക് പകിട്ടേകുന്ന തനി നാട്ടിൻപുറം. കാവാലത്ത് എത്തിയാൽ കാഴ്ചകൾകൊണ്ടും രുചികരമായ വിഭവങ്ങൾ കൊണ്ടും മനസ്സും വയറും നിറയ്ക്കാം..
കാവാലം രാജപുരം കായൽ ഷാപ്പിലെത്തിയാൽ, തനിനാടൻ രുചി ചേമ്പു പുഴുങ്ങിയതും കാച്ചിൽ പുഴുങ്ങിയതും കൂട്ടായി കാന്താരി പൊട്ടിച്ചതും മുളകരച്ച മീൻകറിയും ഒാര്‍ഡർ ചെയ്യാം. ആലപ്പുഴ ജില്ലയിൽ കാവാലം ലിസ്യൂ പള്ളിക്ക് സമീപം ബോട്ടുജെട്ടിയില്‍ നിന്നും അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. കൂടാതെ ഷാപ്പുടമയുടെ ഫോണിൽ വിളിച്ചാൽ രാജപുരം ഷാപ്പിന്റ വഞ്ചി ലിസ്യൂ കടവിലെത്തി ആളുകളെ ഷാപ്പിലെത്തിക്കാനും തയാറാണ്.
പമ്പയാറിന്റ കൈവഴിയായി ഒഴുകുന്ന കാവാലം ആറിന്റെയും ഏക്കറുകളോളം പരന്നുകിടക്കുന്ന രാജപുരം കായലിന്റയും ഒത്തനടുക്കാണ് രാജപുരം ഷാപ്പ്. പ്രകൃതിയുടെ വശ്യത നുകർന്നുകൊണ്ടുള്ള വഞ്ചി സവാരിയും കണ്ണുകളില്‍ നിറയുന്ന കാഴ്ചകളും ഒപ്പം നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി കാത്തിരിക്കുന്ന രുചിപ്പുരയും.
ഇരുപതു കൊല്ലത്തെ പാരമ്പര്യം ഉറങ്ങുന്ന രാജപുരം കായൽ ഷാപ്പിലെ വിഭവങ്ങളുടെ രുചിക്ക് തെല്ലും മാറ്റം വന്നിട്ടില്ല. അന്നും ഇന്നും ഒരേ രുചി
No Comments on കള്ളും കറിയും ചേർന്ന രാജപുരം