സാധാരണ വിവരമുള്ള കാര്‍ കമ്പനികളൊന്നും ചെയ്യാത്ത പണിയായിരുന്നു പരിസ്ഥിതിസ്‌നേഹത്തിന്റെ പേരില്‍ നിസ്സാന്‍ 2010 ഡിസംബറില്‍ ചെയ്തത്. ഒരു പൂര്‍ണവൈദ്യുതി കാര്‍ മാസ്മാര്‍ക്കറ്റ് പ്രൊഡക്ഷന്‍ മോഡലായി ഇറക്കി. എണ്ണയൊഴിച്ച് കത്തിച്ച് പുകയും കരിയും തുപ്പി സുന്ദരമായി ഓടുന്ന നോര്‍മല്‍ കാറുകള്‍ മാത്രം ജനം വാങ്ങുന്ന കാലത്ത് റേഞ്ച് പരിമിതിയുടെ ഭീഷണിയുള്ള ബാറ്ററിയും ഫാസ്റ്റ് റീചാര്‍ജിങ്ങ് അസൗകര്യങ്ങളും ഒക്കെ സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു
ആറ് വര്‍ഷം കഴിയുമ്പോഴേക്കും വാഹനവ്യവസായത്തിന്റെ പ്രകൃതിദൃശ്യം തന്നെ മാറുകയാണ്. ഇന്ന് വിപണിയില്‍ വൈദ്യുതി കാറുകള്‍ ധാരാളമുണ്ട്, ടെസ്‌ലയുടെ വിവിധ മോഡലുകള്‍, ജനറല്‍ മോട്ടോഴ്‌സിന്റെ ഷെവര്‍ലെ ബോള്‍ട്ട്, ഹ്യുണ്ടായിയുടെ അയോണിക്ക് ഇക്കോ തുടങ്ങിയവ തൊട്ട് ബിഎംഡബ്ലിയു ഐ സബ്-ബ്രാന്‍ഡ് മോഡലുകള്‍ വരെ, ലോകമെങ്ങും, മെഴ്‌സഡീസ് മുതല്‍ മാരുതി വരെയുള്ള കാര്‍ കമ്പനികളെല്ലാം തങ്ങളുടെ വൈദ്യുത മോഹങ്ങളെ പറ്റി വിളിച്ചുപറയാന്‍ തുടങ്ങിയത്. അതായത് വരുംനാളുകളില്‍ നാം ധാരാളം വൈദ്യുതകാറുകള്‍ കാണാന്‍ പോവുകയാണ്. ഈ കൃത്യസമയത്താണ് ലീഫിന്റെ പരിഷ്‌കരിച്ച മോഡല്‍ നിസ്സാന്‍ വിപണിയിലെത്തിക്കുന്നത്. എതിരാളികളേക്കാള്‍ ഒരു മുഴം മുന്നിലെത്തുന്ന ഒരു മോഡല്‍.
No Comments on Nissan LEAF I 400കിലോമീറ്റർ മൈലേജുമായി