ദൃശ്യവിസ്മയങ്ങളുടെ ഇലവീഴാപൂഞ്ചിറ
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇനിയും കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്.കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹിൽസ്റ്റേഷനായി ഇത് മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിൻറെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു. ഐതീഹ്യങ്ങളും പുരാണങ്ങളുമായും ബന്ധപ്പെട്ട് ഈ മനോഹരപൂഞ്ചിറ അറിയപ്പെടുന്നു ,ദ്രൗപതിയുടെ നീരാട്ടുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യകഥ പറയാനുണ്ട് ഈ സ്ഥലത്തിന്. പഞ്ചപാണ്ഡവരുടെ ഭാര്യയായ ദ്രൗപതി നീരാടാൻ എത്താറുള്ള ഒരു താടകമായിരുന്നത്രെ ഇലവീഴാപൂഞ്ചിറ. ദ്രൗപതിയുടെ ഈ നീരാട്ട് കാണാന്‍ ഇടയായ ചില ദേവന്‍മാരുടെ മനസ് ഇളകി. അവര്‍ ദ്രൗപതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി. ഇത് മനസിലാക്കി ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ തടാകത്തിന് മറ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സൃഷ്ടിച്ചതാണത്രെ തടാകത്തിന് ചുറ്റുമുള്ള മൂന്ന് മലകള്‍. എന്ന് വച്ച് ഇന്ന് നീരാട്ട് കാണാൻ പറ്റും എന്ന് കരുതി ആരും ഈ ഭാഗത്തേക്ക് പോകേണ്ട… മാത്രമല്ല ഇതെല്ലാം ഐതീഹ്യങ്ങളുടെ ഭാഗമായി നിലനിൽക്കുന്ന വായ് മൊഴികൾ മാത്രം ഈ പ്രദേശത്ത് മരങ്ങള്‍ പൊതുവെ വളരില്ലെന്ന് ഒരു വിശ്വാസമാണ് . അതിനാല്‍, മഴക്കാലത്ത് മാത്രം ഇവിടെ രൂപപ്പെടുന്ന തടാകത്തില്‍ ഇലകള്‍ വീഴില്ലെന്നാണ് പറയപ്പെടുന്നത്.അങ്ങനെയാണത്രേ ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്ന് പേരു ലഭിച്ചത്. ഇന്ന് പൂഞ്ചിറ അരുകെല്ലാം കെട്ടി തിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്.. ഇവിടേക്ക് ജീപ്പ് സഫാരി ആഗ്രഹിക്കുന്നവർ 9 km അകലെ കാഞ്ഞാർ ടൗണിൽ നിന്ന് ജീപ്പ് വാടകക്ക് എടുക്കേണ്ടി വരും … അല്ലാത്തവർക്ക് നടന്ന് കയറാം.. ശാന്തമായ ഭൂപ്രകൃതിയും ഗ്രാമീണ സൗന്ദര്യവും മലകളും കോടമഞ്ഞും മഴയും മഴ മേഘങ്ങളും കറ്റും ചേർന്ന് പൂഞ്ചിറയെ മനോഹരമാക്കി കൊണ്ടിരിക്കും എന്നും..
കള്ളും കറിയും ചേർന്ന രാജപുരം
നഗരജീവിതത്തിന്റ തിരക്കിൽ നിന്നും മാറി ഗ്രാമത്തിന്റ പച്ചപ്പും സൗന്ദര്യവും ആവോളം ആസ്വദിക്കാൻ പറ്റിയ ഇടമാണ് കാവാലം. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിന്റ മനോഹാരിത പതിനന്മടങ്ങാകുന്നു. മണ്ണിന്റ മണമുള്ള കാവാലത്തെ ആകർഷണം ഗ്രാമഭംഗി തുളുമ്പുന്ന വർണ്ണ കാഴ്ചകളാണ്. ആറ്റിലൂടെനീന്തിത്തുടിക്കുന്ന താറാകൂട്ടങ്ങളും ഒാളം തല്ലി തുഴഞ്ഞുവരുന്ന ചെറുവഞ്ചികളും പാടശേഖരത്തിന്റ നടുക്ക് കൊറ്റികളുമൊക്കെ കാഴ്ചയ്ക്ക് പകിട്ടേകുന്ന തനി നാട്ടിൻപുറം. കാവാലത്ത് എത്തിയാൽ കാഴ്ചകൾകൊണ്ടും രുചികരമായ വിഭവങ്ങൾ കൊണ്ടും മനസ്സും വയറും നിറയ്ക്കാം.. കാവാലം രാജപുരം കായൽ ഷാപ്പിലെത്തിയാൽ, തനിനാടൻ രുചി ചേമ്പു പുഴുങ്ങിയതും കാച്ചിൽ പുഴുങ്ങിയതും കൂട്ടായി കാന്താരി പൊട്ടിച്ചതും മുളകരച്ച മീൻകറിയും ഒാര്‍ഡർ ചെയ്യാം. ആലപ്പുഴ ജില്ലയിൽ കാവാലം ലിസ്യൂ പള്ളിക്ക് സമീപം ബോട്ടുജെട്ടിയില്‍ നിന്നും അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. കൂടാതെ ഷാപ്പുടമയുടെ ഫോണിൽ വിളിച്ചാൽ രാജപുരം ഷാപ്പിന്റ വഞ്ചി ലിസ്യൂ കടവിലെത്തി ആളുകളെ ഷാപ്പിലെത്തിക്കാനും തയാറാണ്. പമ്പയാറിന്റ കൈവഴിയായി ഒഴുകുന്ന കാവാലം ആറിന്റെയും ഏക്കറുകളോളം പരന്നുകിടക്കുന്ന രാജപുരം കായലിന്റയും ഒത്തനടുക്കാണ് രാജപുരം ഷാപ്പ്. പ്രകൃതിയുടെ വശ്യത നുകർന്നുകൊണ്ടുള്ള വഞ്ചി സവാരിയും കണ്ണുകളില്‍ നിറയുന്ന കാഴ്ചകളും ഒപ്പം നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി കാത്തിരിക്കുന്ന രുചിപ്പുരയും. ഇരുപതു കൊല്ലത്തെ പാരമ്പര്യം ഉറങ്ങുന്ന രാജപുരം കായൽ ഷാപ്പിലെ വിഭവങ്ങളുടെ രുചിക്ക് തെല്ലും മാറ്റം വന്നിട്ടില്ല. അന്നും ഇന്നും ഒരേ രുചി
വില കേട്ടാൽ ഞെട്ടുന്ന ഭക്ഷണം
ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥം ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ഭക്ഷണ പദാർത്ഥമായി മാറിക്കഴിഞ്ഞു. ഒരു ഔൺസ് കാവിയറിന് 200 മുതൽ 300 ഡോളർ വരെയാണ് വില വരുന്നത് ആൻഡ്രോമസ് മൽസ്യങ്ങളുടെ ഇനത്തിൽപ്പെടുന്ന ഒരിനം മൽസ്യമാണ് ബെലുഗ അല്ലെങ്കിൽ സ്റ്റർജിൻ. കാസ്പിയൻ, ബ്ലാക്ക്സീകളിൽ കണ്ടു വരുന്ന ബെലുഗ സ്റ്റർജിയന്റെ മുട്ടയാണ് ബെലൂഗ കാവിയറിനു വേണ്ടി ഉപയോഗിക്കുന്നത്. രണ്ട് ദശകത്തോളമെടുക്കും ഒരു ബെലൂഗ മൽസ്യം വളർന്ന് മധ്യപ്രായത്തിലെത്താൻ. ആ സമയത്ത് ഏകദേശം രണ്ട് ടൺ ഭാരം വരും ഇവക്ക്. മറ്റ് കടൽ മീനുകളോട് താരതമ്യപ്പൊടുത്തുബോൾ ബെലുഗയിൽ അടങ്ങിയിരിക്കുന്നത് വലുതും മൃദുവുമായ മുട്ടകളാണ്. ശുദ്ധീകരിച്ചും അല്ലാതെയും മൽസ്യമുട്ട കൊണ്ടുള്ള കാവിയർ വിഭവങ്ങൾ ലഭ്യമാണ്. ശുദ്ധീകരിച്ചവ കേടുവരാതിരിക്കുമെങ്കിലും അതിന്റെ രൂപത്തിലും രുചിയിലുമുള്ള ഗുണം കുറഞ്ഞു പോകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശുദ്ധീകരിക്കാത്തവക്ക് വിപണിയിൽ വലിയ ആവശ്യക്കാരാണ് ഉള്ളത്.
കേരളത്തിന്റെ ഊട്ടി
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആണ് റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു[അവലംബം ആവശ്യമാണ്]. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. കൂർഗ് മലനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം. റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ അത്രയും തടാകങ്ങളൊന്നും റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം മലനിരകൾ. രണ്ട് മലകയറ്റ പാതകൾ ഇടതൂർന്ന നിത്യഹരിത വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളിൽ (“മണി”യിൽ) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.
രജസ്വലയാകുന്ന ദേവി
ആർത്തവവും ക്ഷേത്ര പ്രവേശനവും കേരളത്തിലെ തർക്ക വിഷയമായിട്ട് നാളുകൾ കുറേയായെങ്കിലും പ്രശ്നപരിഹാരം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. ജൈവീകമായ വ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തിരക്കിട്ട് പുരോഗമിക്കുമ്പോളും ഇതിലൊന്നും പെടാതെ ദേവിയുടെ ആർത്തവത്തെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. സ്ത്രീകളെ അബലയെന്നു പറഞ്ഞ മാറ്റി നിർത്തുമ്പോഴും അതേ സ്ത്രീ ശരീരത്തെ ശക്തിയായി ആരാധിക്കുന്ന കാമാഖ്യ ക്ഷേത്രത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും നമുക്ക് അപരിചിതമായ ഒരു ക്ഷേത്രം നമ്മുടെ നാട്ടിൽ തന്നെയുണ്ട്. രജസ്വലയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രമാണ് ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴ ചേർന്ന് വിശ്വാസികളെ അമ്പരപ്പിക്കുന്നത്… ചരിത്രവും ഐതിഹ്യകഥകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. ഐതിഹ്യങ്ങളോളം പഴക്കം പലയിടത്തും ക്ഷേത്ര ചരിത്രത്തിനില്ലെങ്കിലും വിശ്വാസങ്ങൾ അതിനും മേലെയാണ്. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിലാണ് വിശ്വാസികൾക്ക് ആശ്രയമേകുന്ന ചെങ്ങന്നൂർ മഹാദ്വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവന്റെ പേരിലാണ് ക്ഷേത്രമെങ്കിലും ദേവിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്ന ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഏവൂരുകാരുടെ കണ്ണന്‍
ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രിയപ്പെട്ട ആനയാണ് ഏവൂർ കണ്ണൻ. വിശ്വാസികളുടെ മനസ്സിൽ ആഴം പിടിച്ചിരിക്കുന്ന ഈ ആന, ക്ഷേത്രത്തിലെ എല്ലാ പ്രധാന ഉത്സവങ്ങളിലും ആരാധനകളിലും പ്രധാനമായും പങ്കെടുക്കുന്നു. അതിന്റെ മഹിമയും ഭംഗിയും കാരണം, ഭക്തർക്ക് കണ്ണനെ കാണുക പ്രത്യേക അനുഭവമാണ്. എല്ലാ ഉത്സവവേളകളിലും കണ്ണൻ ഒരു പ്രകാശമുള്ള ദീപം പോലെ ഒരുക്കപ്പെടുകയും ആൾക്കൂട്ടത്തിനുമുന്നിൽ തേജസ്സായി നിൽക്കുകയും ചെയ്യുന്നു. കണ്ണന്റെ സവിശേഷതകളിൽ അതിന്റെ ഉയരവും വലിപ്പവും മാത്രമല്ല, പാരമ്പര്യവും അടങ്ങിയിരിക്കുന്നു. കാഴ്ചയിൽ അതിശയകരമായ കണ്ണന്റെ സൗമ്യ സ്വഭാവം, ഭക്തർക്ക് അതിനെ കൂടുതൽ പ്രിയങ്കരനാക്കുന്നു. അഴകും സമാധാനവും നിറഞ്ഞ ഈ ആന ഭക്തരുടെ മനസ്സുകളിൽ ദൈവത്തിന്റെ അനുഗ്രഹമായും കരുതപ്പെടുന്നു. പണ്ട് കൂടിയുള്ള ആചാരങ്ങൾ പാലിച്ചാണ് ഏവൂർ കണ്ണൻ പ്രമാണമായ നിലകൊള്ളുന്നത്. ഇതിന്‍റെ സാന്നിധ്യം, നാട്ടുകാരുടെ വിശ്വാസത്തിനും കരുത്തിനും പ്രതീകമാണ്. ഏവൂർ ശ്രീകൃഷ്ണസ്വാമിയുടെ പ്രിയപ്പെട്ട ആനയായ കണ്ണൻ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ആത്മസന്തോഷം പകരുന്നവനാണ്. കണ്ണനെ കാണാനെത്തുന്ന ഭക്തർക്ക്, ഓരോ ഉത്സവത്തിനും അത്യന്തം സന്തോഷവും അനുഭവവുമാണ്. മഹാദീപാലങ്കാര സമയത്ത് കണ്ണന്റെ മുഖമുദ്രയിൽ ദൈവികതയും സമാധാനവും പ്രകടമാകുമ്പോൾ, അത് ഭക്തരുടെ മനസ്സിൽ വിശുദ്ധമായ ഒരു അനുഭവമാകുന്നു. കേരളത്തിലെ പ്രസിദ്ധ ആനകളിൽ ഒന്നായ ഏവൂർ കണ്ണനെ കാണാൻ നീണ്ട നിരയായി തീർത്ഥാടകരും അനുയായികളും എത്തുന്നവരാണ്. കണ്ണന്റെ കരുത്തും ഭംഗിയും നിരന്തരം ഭക്തർക്ക് ആകർഷകമാണ്. വർഷങ്ങളായി ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എല്ലാ പ്രധാന ആഘോഷങ്ങളിലും പങ്കെടുക്കുന്ന കണ്ണൻ, നാട്ടുകാരുടെയും ഭക്തരുടെയും മനസ്സിൽ പ്രിയപ്പെട്ട സാന്നിധ്യമായി തുടരുന്നു. ഏവൂർ കണ്ണൻ ഭക്തരുടെ മനസ്സിൽ വിശ്വസ്തമായ ഒരു ദൈവിക സാന്നിധ്യമായി മാറിയിരിക്കുന്നു. ജനങ്ങൾ അതിനെ സ്‌നേഹത്തോടെ പ്രീതിപൂർവം ദൈവത്തിന്റെ അനുഗ്രഹമായി കരുതുകയും അവിടെയുള്ള ഓരോ ശ്വാസത്തിനും ഭക്തിമനസ്സോടെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.