Eatinfotravel

പുതുമകളുമായി ‘ഥാർ’ I 2020 Mahindra Thar First Look

Views >84
1 Responses

അഭ്യൂഹങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായി കിടലന്‍ ലുക്കില്‍ മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിച്ചു. മുന്‍തലമുറ ഥാര്‍ പോലെയല്ല പുതിയ മോഡല്‍. കാഴ്ചയില്‍ തന്നെ അല്‍പ്പം വലിയ വാഹനമാണ്. മുഖഭാവം പൂര്‍ണമായും അഴിച്ചുപണിതിട്ടുണ്ട്. വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്‌പോര്‍ട്ടി ഭാവമുള്ള ബംമ്പര്‍ എന്നിവയാണ് മുന്‍വശം.വശങ്ങള്‍ക്ക് ആഡംബര വാഹനങ്ങളുടെ പ്രൗഡിയാണുള്ളത്. ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്, മികച്ച ഡിസൈനിലുള്ള സൈഡ് മിറര്‍, വലിയ സൈഡ് ഗ്ലാസ്, അലോയി വീല്‍ എന്നിവയാണ് വശങ്ങളിലുള്ളത്. മുന്നിലേതിന് സമാനമായ ബംമ്പര്‍, ഡോറിന്റെ മധ്യഭാഗത്തുള്ള സ്‌റ്റെപ്പിന് ടയര്‍, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്മുന്‍തലമുറ മോഡലുമായി തട്ടിച്ച് നോക്കിയാല്‍ അകത്തളം കൂടുതല്‍ പ്രീമിയമാണ്.

മികച്ച സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൃത്താകൃതിയിലുള്ള ഏസി വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിങ്ങനെയാണ് സെന്റര്‍ കണ്‍സോള്‍. ഗിയര്‍ ലിവറും, ഡ്രൈവ് മോഡിന്റെ ലിറവും, ഹാന്‍ഡ് ബ്രേക്കും, പവര്‍ വിന്‍ഡോ കണ്‍ട്രോള്‍ യൂണിറ്റുമാണ് മുന്‍നിര സീറ്റുകള്‍ക്കിടയില്‍ നല്‍കിയിട്ടുള്ളത്. എക്‌സ്‌യുവി 300ല്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലാണ് ഥാറിലും. ഡോര്‍ പാനലിന്റെ വശങ്ങളില്‍ സില്‍വര്‍ സ്ട്രിപ്പില്‍ ഥാര്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. പിന്‍നിരയിലും മുന്നിലേക്ക് ഫെയ്‌സ് ചെയ്തിട്ടുള്ള സീറ്റുകളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഹെഡ് റെസ്റ്റ് ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍ സീറ്റാണ് പിന്നില്‍രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലുമെത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. പുതിയ ഥാറിന്‍റെ വില ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കും.2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ ഒടുവിലത്തെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയില്‍ എത്തുന്നത്. 10വർഷംകൊണ്ട്​ മഹീന്ദ്ര വിറ്റഴിച്ചത്​ 60,000 ഥാറുകളാണ്​. അടുത്ത 10 വർഷത്തിൽ വിൽപ്പനയിൽ വമ്പൻ കുതിപ്പാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. അതുകൊണ്ടു തന്നെ ഓഫ് റോഡ് പ്രേമികള്‍ക്ക് ഒപ്പം കുടുംബങ്ങളിലേക്കും അതുവഴി ലക്ഷക്കണക്കിന്​ ഉപഭോക്​താക്കളിലേക്കും കടന്നെത്താമെന്നാണ് മഹീന്ദ്രയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന പുത്തൻ ഫോഴ്സ് ഗൂർഖ അഞ്ച് ഡോർ പതിപ്പായ സുസുക്കി ജിംനി എന്നിവയായിരിക്കും പുത്തന്‍ ഥാർ എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

കൽപറ്റ∙ ബാണാസുര സാഗർ ഡാം തുറന്നതോടെ വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് പ്രതീക്ഷയുടെ വെളിച്ചം. വന്യമൃഗ ആക്രമണവും കാട്ടുതീയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒറ്റയടിക്ക് പൂട്ടിയതും തൊഴിലാളി സമരത്തെത്തുടർന്ന് ബാണാസുര സാഗർ ഡാം അടച്ചിട്ടതും വിനോദ സഞ്ചാരമേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിഷയം ചർച്ച ചെയ്യുന്നതിന് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. അടഞ്ഞു കിടക്കുന്നവയിൽ സാധ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനും തുറന്നു പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് പരമാവധി പ്രചാരണം നൽകാനുമാണ് കലക്ടറുടെ യോഗത്തിൽ ധാരണയായത്.

Vineeth Ravi
October 7, 2024

One Comment on പുതുമകളുമായി ‘ഥാർ’ I 2020 Mahindra Thar First Look

    Syam
    November 9, 2024

    super information

    0
    0

Leave A Comment

About

Vineeth

Vineeth Ravi is a travel and food enthusiast who has successfully turned his passion into a rewarding profession. Starting with a deep interest in travel, he launched his blog, eatinfotravel.com, where he shares stories of his adventures, food experiences, and personal insights. Along with managing his blog, Vineeth also runs a YouTube channel under the same name, Eat Info Travel, where his storytelling reflects his love for travel and culinary exploration.

മറ്റു ബ്രാഞ്ചുകളില്ലാത്ത രാമശ്ശേരി ഇഡ്ഡലി

സ്വാദേറും രാമശ്ശേരി ഇഡ്ഡലി കാര്യം...

Read More
Total
0
Share