അന്താരാഷ്ട്ര നിലവാരമുള്ള രാജ്യത്തെ ആദ്യ ആന പുനരധിവാസ കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ കോട്ടൂര്‍ കാപ്പുകാട് വിഭാവനം ചെയ്തിരിക്കുന്നത്. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റെയ്ഞ്ചിന് കീഴിലാണ് കോട്ടൂര്‍ കാപ്പുകാട് ആന സങ്കേതം സ്ഥിതി ചെയ്യുന്നത്. കാടിന്റെ കുളിര്‍മ്മയും ഔഷധസമ്പന്നമായ കുളിര്‍കാറ്റുമെല്ലാം ഒത്തുചേരുന്ന ഈ വനതാഴ്വാരം കാണാനും ആനകളുടെ കുറുമ്പുകള്‍ കണ്ട് രസിക്കാനും ഒട്ടനവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.
ഈ ആന സങ്കേതം അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രമാക്കി ഉയര്‍ത്തുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് അതൊരു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. നൂറിലേറെ ആനകളെ പരിപാലിക്കാനുള്ള പുനരധിവാസ കേന്ദ്രമാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. വേനല്‍ക്കാലത്തും വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ സുലഭമായി വെള്ളം ലഭിക്കുന്നതിന് 441 ജലസംഭരണികളും ചെക്കുഡാമുകളും നിര്‍മ്മിച്ചു കഴിഞ്ഞു. ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്നത് പോലെ പാര്‍പ്പിക്കാവുന്ന തരത്തിലുള്ള ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങള്‍, ആന മ്യൂസിയം, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോട് കൂടിയ വെറ്റിനറി ആശുപത്രി, പ്രകൃതി സ്നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള പഠന ഗവേഷണ കേന്ദ്രം, പാപ്പാന്മാര്‍ക്കുള്ള പരിശീലന കേന്ദ്രം, എന്‍ട്രന്‍സ് പ്ലാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദര്‍ശകര്‍ക്കായി പാര്‍ക്കിംഗ് സൗകര്യ, കററ്റീരിയ, കോട്ടേജുകള്‍, ടോയ്ലറ്റ് ബ്ലോക്ക്, വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയറ്റര്‍, നെയ്യാര്‍ ഡാമില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങള്‍, കുട്ടിയാനകളുടെ പരിശീലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍, ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയഅടുക്കള, ഭക്ഷണം നല്‍കുന്നതിനുള്ള ഇടം, നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും, ആനപിണ്ഡത്തില്‍ നിന്ന് പേപ്പര്‍ ഉണ്ടാക്കുന്ന യൂണിറ്റ്, ആനപാപ്പാന്‍മാര്‍ക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാര്‍ട്ടേഴ്സുകളും ഡോര്‍മിറ്ററികള്‍ എന്നിവയാണ് ആന പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായിരിക്കുക.കാട്ടാനയെയും നാട്ടാനയെയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളർത്തുക, പ്രായം ചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങൾ നടത്തുക, കാട്ടിൽ നിന്നും ജനവാസകേന്ദ്രത്തിൽ എത്തുന്ന ആനകൾക്കു പുറമേ, ക്രൂരതക്കിരയാവുന്ന നാട്ടാനകളെയും ഒറ്റപ്പെടുന്ന കുട്ടിയാനകളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംരക്ഷിച്ചു പരിപാലിക്കുക എന്നിവയാണ് ഈ ആന പുരധിവാസ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ. മനുഷ്യമേഖലയെന്നും ആനകളുടെ മേഖലയെന്നും രണ്ടായി തിരിച്ചാണ് കേന്ദ്രം സജ്‌ജമാക്കുന്നത്. കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാർപ്പിക്കുന്നതിനുള്ള എൻക്‌ളോഷറുകൾ ആനകളുടെ മേഖലയിലുണ്ടാകും. കൊമ്പൻ ഒറ്റയ്‌ക്കും പിടിയാനകളും കുട്ടിയാനകളും കൂട്ടമായുമാണ് വനത്തിലെ സഞ്ചാര രീതിതന്നെയാണ് ഇവിടേയും പിന്തുടരുന്നത്. രാവിലത്തെ നടത്തത്തോടെയാണ് കാപ്പുകാട്ടെ ആനകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ശേഷം അവയെ നെയ്യാറിൽ കുളിപ്പിക്കുന്നു. കുളികഴിഞ്ഞ് വരുന്ന ആനകൾക്ക് ശർക്കരയും ചോറും മറ്റു ധാന്യങ്ങളും ചേർത്തുള്ള ആനച്ചോർ നൽകുന്നു. പ്രായത്തിനനുസരിച്ച് ഓരോ ആനയ്ക്കും പ്രത്യേക ഭക്ഷണ ചാർട്ടുണ്ട്. ഓരോ ദിവസം ഓരോ ധാന്യങ്ങൾ, മരുന്നുകൾ എന്നിവ ചേർത്താണ് ഭക്ഷണമൊരുക്കുന്നത്. ഇടനേരങ്ങളിൽ റാഗി കുറുക്കും നൽകും. സന്ദർശകർ നൽകുന്ന വാഴക്കുല പരിശോധിച്ച ശേഷം മാത്രമേ നൽകൂ. വൈകിട്ടും നെയ്യാറിലെ വിശാലമായ വെള്ളത്തിൽ കുളിപ്പിക്കാറുണ്. വേനൽക്കാലത്തും വന്യമൃഗങ്ങൾക്ക് കാട്ടിൽ സുലഭമായി വെള്ളം ലഭിക്കുന്നതിന് ജലസംഭരണികളും ഒരുക്കിയിട്ടുണ്ട്.
No Comments on രാജ്യത്തെ ആദ്യ അന്തർദേശീയ ആന പുനരധിവാസകേന്ദ്രം