ഒരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഒരേയൊരു പട്ടണം. 2010ലെ സെന്‍സസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 1 ആയിരുന്നു! ഇവിടുത്തെ മേയറും ലൈബ്രേറിയനും ബാര്‍ ടെന്‍ഡറുമെല്ലാം ഒരാളാണ്. താന്‍ തന്നെ അപേക്ഷിച്ച ബാര്‍ ലൈസന്‍സ് സ്വയം അനുവദിക്കുന്നതും താന്‍ തന്നെ അടയ്ക്കുന്ന സ്വന്തം വീട്ടുനികുതി സ്വീകരിക്കുന്നതുമെല്ലാം ഇവര്‍ തന്നെ.
എല്‍സി ഐലർ എന്ന 86 കാരിയാണ് ഈ അപൂര്‍വ ബഹുമതിക്ക് ഉടമയായ ലോകത്തിലെ ഏക ആള്‍!ഭർത്താവ് റൂഡിയുടെ മരണ ശേഷം .2004- ലാണ് ഐലർ മോണോവിയിലെ ഏക താമസക്കാരിയായത്. പിന്നീടുള്ള 13 വർഷത്തിനിടയിൽ ഐലർ രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി.നെബ്രാസ്ക സ്വദേശിയായിരുന്നു ഐലറുടെ അമ്മ. അച്ഛനാവട്ടെ, ജർമനിയിൽ നിന്ന് കുടിയേറി വന്നതായിരുന്നു.നഗരത്തിനു പുറത്തുള്ള ഒരു കൃഷിയിടത്തിലായിരുന്നു അവര്‍ വളര്‍ന്നത്. ഏഴര മൈൽ അകലെയുള്ള ലിഞ്ചിലെ ഹൈസ്കൂള്‍ പഠനത്തിനു ശേഷം കൻസാസ് സിറ്റിയിലെ എയർലൈൻ സ്കൂളിൽ ചേർന്നു. തുടർന്ന് ഓസ്റ്റിനിലും ഡാളസിലും റിസർവേഷൻ ഓഫിസറായി ജോലി ചെയ്തു. 19-ാം വയസ്സിൽ, സ്കൂള്‍ സുഹൃത്തായിരുന്ന റൂഡിയെ വിവാഹം കഴിച്ചു…കൊറിയൻ യുദ്ധസമയത്ത് വ്യോമസേനയിൽ സേവനമനുഷ്ഠിച്ച ആളായിരുന്നു റൂഡി. വിവാഹശേഷം കുറച്ചു കാലം ഒമാഹയിൽ ആയിരുന്നു താമസം. തുടര്‍ന്ന് മോണോവിയില്‍ സ്ഥിര താമസമാരംഭിച്ച അവര്‍ 1975- ൽ മദ്യശാല തുടങ്ങി. ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്ന ഈ ബാറിലെ ഏക മുഴു സമയ ജീവനക്കാരിയും ഐലർ മാത്രമാണ്. തിരക്കു കൂടുതല്‍ ഉള്ള സമയങ്ങളില്‍ മാത്രം അധിക ആളുകള്‍ ജോലിക്കുണ്ടാവും. അവശ്യസമയത്ത് ഇവിടെയെത്തുന്ന ആളുകളും ഐലർക്ക് ഒരു കൈ സഹായം നൽകാന്‍ മടിക്കാറില്ല
No Comments on ഒരേയൊരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഏക പട്ടണം