ഏഷ്യയിലെ ഏറ്റവും വലിയ മദ്യവിൽപ്പനശാല:
30,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഈ ഈ ‘മദ്യലോകം’….ബെംഗളൂരുവിലെ മറ്റു മദ്യ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും വ്യത്യസ്തമായി മനോഹരമായി അലങ്കരിച്ചിരിക്കുന്നതായി കാണാം. ഹാര്‍ഡ് വുഡ് പാകിയ നിലവും വായുവില്‍ പടരുന്ന അരോമ ഓയിലിന്‍റെ സുഗന്ധവും മൂഡ് ലൈറ്റിങ്ങുമെല്ലാം .മറ്റൊരു ലോകത്തെത്തിയ പോലെയുള്ള അനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുക….
ഹൈദരാബാദ് സ്വദേശിയായ വ്യവസായി അനിത് റെഡ്ഡിയാണ് ഈ സംരംഭത്തിന് പിന്നില്‍.രണ്ടു വര്‍ഷം മുന്‍പേ ഹൈദരാബാദില്‍ 15,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയ മദ്യ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ നൂറു കോടിയിലധികം ടേണ്‍ ഓവര്‍ ആണ് 2018ല്‍ റെഡ്ഡി നേടിയത്. . ലോകമെമ്പാടുമുള്ള ഏകദേശം 1,500- ലധികം ബ്രാൻഡുകളുടെ മദ്യം ഇവിടെ കിട്ടും….ഇതിൽ മികച്ച വൈനുകളും വിസ്കിയും കൂടാതെ kahlua, കോയിൻട്രിയോ പോലെയുള്ള മദ്യങ്ങളും ഉൾപ്പെടുന്നു. പൂര്‍ണമായും വൈനിനായി സമര്‍പ്പിച്ചിരിക്കുന്ന മുകളിലത്തെ നിലയില്‍ ഷാംപെയ്ൻ ഉൾപ്പെടെ ഏകദേശം 1,000 വ്യത്യസ്ത ലേബലുകൾ സൂക്ഷിച്ചിരിക്കുന്നു. വിവിധ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനാവുന്ന 600 ചതുരശ്ര അടി വൈന്‍ ടേസ്റ്റിങ്ങ് റൂം, ഫ്രഷ് ലിക്കര്‍ ചോക്ലേറ്റുകളും പലഹാരങ്ങളും ലഭിക്കുന്ന ബേക്കറി, ചീസ് സെക്ഷന്‍ എന്നിവയും ഇവിടെയുണ്ട്.സ്പിരിറ്റ്സ് വിഭാഗത്തില്‍ ഏകദേശം 600-700 ലേബലുകൾ ലഭ്യമാണ്. 40 തരത്തിലുള്ള ബിയറും ഇവിടെ കിട്ടും. ഏകദേശം 500 രൂപമുതല്‍ 3.90 ലക്ഷം രൂപ വരെ വിലയുള്ള മദ്യം ഇവിടെയുണ്ട്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സഹായത്തിനായി മുപ്പതോളം സ്റ്റാഫുകള്‍ ഇവിടെയുണ്ട്. സ്ത്രീകളെ സഹായിക്കാന്‍ പ്രത്യേകം ഫീമെയില്‍ ഗാര്‍ഡുകളെയും സജ്ജമാക്കിയിട്ടുണ്ട്.
No Comments on ഏഷ്യയിലെ ഏറ്റവും വലിയ മദ്യവിൽപ്പനശാല