ഏതു കാലവസ്ഥയായലും ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. ഇതൊരൂ മാറ്റാനാകാത്ത ശീലമയി തന്നെ നമ്മളിലെല്ലാം വളർന്നു കഴിഞ്ഞു. എന്നാൽ രാത്രി മുഴുവൻ ഇത്തരത്തിൽ ഫാനിട്ട് ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം.
ഇന്ന് നമ്മളിൽ പലരും നേരിടുന്ന ശ്വാസ തടസത്തിന്റെ പ്രധാന കാരണം രാത്രി മുഴുവൻ ഫാനിട്ടുള്ള ഉറക്കമാണ്. പലതരത്തിലുള്ള അലർജികൾക്കും ഇത് കാരണമാകും. ഫാനിൽ നിരന്തരം അടിഞ്ഞുകൂടുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
പകല്‍ കൊടും ചൂടുള്ള മേല്‍ക്കൂരയ്ക്കു താഴെ ചുറ്റിത്തിരിയുന്ന ഫാന്‍ മുറിക്കുള്ളിലെ ചൂട് കുറയ്ക്കാറില്ല.മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. ചൂടുകാലത്ത് വിയര്‍പ്പു കൂടും.
വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്. രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. പെഡസ്റ്റ്യല്‍ ഫാനിനേക്കാള്‍ മുറിയില്‍ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ്.ശരീരം മുഴുവന്‍ മൂടുംവിധം വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍. ഇതൊക്കെ ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളുമാണ്. നഗ്‌ന ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ഇത്തരക്കാര്‍ക്ക് ഉറക്കം ഉണരുമ്പോള്‍ കടുത്ത ശരീരവേദനയും ഉണ്ടാകും.
ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നന്ന്. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍, ചാക്കുകെട്ടുകള്‍, ബോക്സുകള്‍ എന്നിവയൊന്നും വാരിക്കൂട്ടിയിടരുത്. അതില്‍ നിന്ന് പൊടിപറന്ന് അലര്‍ജിയുണ്ടാക്കിയേക്കും. കൊതുകിനെ ഓടിക്കാനാണ് ചിലര്‍ അമിതവേഗതയില്‍ ഫാനിടുന്നത്.
എന്നാല്‍ ഫാനുകള്‍ കൊണ്ട് കൊതുകിനെ തുരത്താമെന്ന് കരുതേണ്ട. കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുകുവല തന്നെയാണ് നല്ലത്. ഫാനിന്റെ ലീഫുകള്‍ പൊടിയും ചിലന്തിവലകളും ഒക്കെ പറ്റിപ്പിടിച്ചിരിക്കാനുള്ള സുരക്ഷിത സ്ഥലമാണ്. അതിനാല്‍ ഫാനിന്റെ ലീഫിന്റെ ഇരു വശവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം ശരീരത്തിൽ നിരന്തരം ഫാനിന്റെ കാറ്റേൽക്കുന്നത്. രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമാകും. രാത്രി മുഴുവനും രക്ത സമ്മർദ്ദം ഉയരുന്നതും നിർജലീകരണം സംഭവിക്കുന്നതും വലിയ അപകടങ്ങളിലേക്കാണ് നമ്മേ നയിക്കുക. കിടക്കയ്ക്ക് അരികിലായിതന്നെ ഫാനിനിന് ബെഡ് സ്വിച്ചുകൾ വക്കുന്നത് നിശ്ചിത സമയം കഴിയുമ്പോൽ ഫാൻ ഓഫാക്കാനാണ്. ഇടവേളകളിൽ തനിയെ ഓഫ് ആവുന്ന സെൻസറുകൾ ഘടിപ്പിച്ച ഫാനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്
മുതിര്‍ന്നവരും രോഗികളും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും രാത്രി മുഴുവന്‍ ഫാനിന്‍ കീഴില്‍ കിടന്നുറങ്ങുന്നത് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
No Comments on സൂക്ഷിക്കുക!!! ഇത് ബെഡ്റൂമിലെ വില്ലൻ