സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവായ airindia യുടെ ചരിത്രം ആരംഭിക്കുന്നത് 1932 ൽ ടാറ്റാ അയർലൈൻസിൽ നിന്നുമാണ്.ടാറ്റാ അയർലൈൻസിന്റെ ഭാഗമായിരുന്ന airindiaye പിന്നീട് ഇന്ത്യൻ സർക്കാർ വാങ്ങുകയായിരുന്നു. ഇന്ന് എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നടത്തുന്നു.
എയർ ബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് കേന്ദ്രങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത് അത് ഡൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജർമ്മനിയിലെ ഫ്രാങ്ക് ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലുമുണ്ട്. 2011-മാർച്ചിൽ എയർ ഇന്ത്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമായി 2005 ഏപ്രിൽ 29-നു പ്രവർത്തനമാരംഭിച്ച എയർലൈനിൻറെ ആദ്യ വിമാനം തിരുവനന്തപുരത്തു നിന്നും അബുദാബി വരെ ആയിരുന്നു
ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എയര്‍ ഇന്ത്യ വണ്‍ (ഫ്‌ളൈറ്റ് നമ്പര്‍ AI 1) എന്ന ബോയിംഗ് 747-400 ആണ്. മോശം സര്‍വീസ് എന്നു പ്രവചനാതീതമെന്നും പരിഹാസരൂപേണ എയര്‍ ഇന്ത്യയെ നാം വിശേഷിപ്പിക്കുമെങ്കിലും, 2015 ലെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എയര്‍ലൈനെന്ന് കണ്ടെത്തിയിരുന്നു.
:ഇന്ന് covid ഭീഷണിയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ രക്ഷകനായി അവതരിച്ചതും ഈ എയർ ഇന്ത്യ തന്നെയാണ്
No Comments on എയർ ഇന്ത്യയുടെ ചരിത്രം