കേരളത്തിനു മുൻപേ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒരു രാജ്യം തന്നെയുണ്ട്– നമ്മുടെ അയൽരാജ്യമായ ബംഗദേശ്. ചക്കയെ ഔദ്യോഗികഫലമായി അംഗീകരിച്ചു കഴിഞ്ഞിരുന്നു നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്. മാങ്ങ, നേന്തക്കായ എന്നിവയ്ക്കൊപ്പം തമിഴ്നാട് നേരത്തെതന്നെ ചക്കയ്ക്ക് അംഗീകാരം നൽകിയിരുന്നു.ഇന്ത്യയാണ് ചക്കയുടെ ജന്മദേശം എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ആറായിരം വർഷം മുൻപേ ഇന്ത്യയിൽ പ്ലാവുകളുണ്ടായിരുന്നതായി പുരാവസ്തുശാസ്ത്രപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ബംഗ്ലദേശ്,ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, തായ്‍ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും പ്ലാവിന് നല്ല ‘വേരോട്ട’മുണ്ട്.ഭക്ഷ്യയോഗ്യമായ ചുളയിൽ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീൻ, ഒരു ശതമാനംകൊഴുപ്പും. 100 ഗ്രാം ചക്ക ഏതാണ്ട് 95 കിലോകലോറി ഉൗർജം സമ്മാനിക്കും. ഇതുകൂടാതെ വിറ്റാമിനുകൾ(ഫോളേറ്റുകൾ, നയാസിൻ, പീരിഡോക്സിൻ, റൈബോഫ്‍ളാവിൻ, തയാമിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി), സോഡിയം,പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ,കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയമൂലകങ്ങൾ ,കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ എന്നിവയുടെയും സാന്നിധ്യമുണ്ട്….
No Comments on ലോക്ക്ഡൗണിൽ സ്റ്റാറായ ചക്ക