കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇനിയും കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്.കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹിൽസ്റ്റേഷനായി ഇത് മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിൻറെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു.
ഐതീഹ്യങ്ങളും പുരാണങ്ങളുമായും ബന്ധപ്പെട്ട് ഈ മനോഹരപൂഞ്ചിറ അറിയപ്പെടുന്നു ,ദ്രൗപതിയുടെ നീരാട്ടുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യകഥ പറയാനുണ്ട് ഈ സ്ഥലത്തിന്. പഞ്ചപാണ്ഡവരുടെ ഭാര്യയായ ദ്രൗപതി നീരാടാൻ എത്താറുള്ള ഒരു താടകമായിരുന്നത്രെ ഇലവീഴാപൂഞ്ചിറ. ദ്രൗപതിയുടെ ഈ നീരാട്ട് കാണാന്‍ ഇടയായ ചില ദേവന്‍മാരുടെ മനസ് ഇളകി. അവര്‍ ദ്രൗപതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി. ഇത് മനസിലാക്കി ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ തടാകത്തിന് മറ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സൃഷ്ടിച്ചതാണത്രെ തടാകത്തിന് ചുറ്റുമുള്ള മൂന്ന് മലകള്‍. എന്ന് വച്ച് ഇന്ന് നീരാട്ട് കാണാൻ പറ്റും എന്ന് കരുതി ആരും ഈ ഭാഗത്തേക്ക് പോകേണ്ട… മാത്രമല്ല ഇതെല്ലാം ഐതീഹ്യങ്ങളുടെ ഭാഗമായി നിലനിൽക്കുന്ന വായ് മൊഴികൾ മാത്രം ഈ പ്രദേശത്ത് മരങ്ങള്‍ പൊതുവെ വളരില്ലെന്ന് ഒരു വിശ്വാസമാണ് . അതിനാല്‍, മഴക്കാലത്ത് മാത്രം ഇവിടെ രൂപപ്പെടുന്ന തടാകത്തില്‍ ഇലകള്‍ വീഴില്ലെന്നാണ് പറയപ്പെടുന്നത്.അങ്ങനെയാണത്രേ ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്ന് പേരു ലഭിച്ചത്. ഇന്ന് പൂഞ്ചിറ അരുകെല്ലാം കെട്ടി തിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്.. ഇവിടേക്ക് ജീപ്പ് സഫാരി ആഗ്രഹിക്കുന്നവർ 9 km അകലെ കാഞ്ഞാർ ടൗണിൽ നിന്ന് ജീപ്പ് വാടകക്ക് എടുക്കേണ്ടി വരും … അല്ലാത്തവർക്ക് നടന്ന് കയറാം.. ശാന്തമായ ഭൂപ്രകൃതിയും ഗ്രാമീണ സൗന്ദര്യവും മലകളും കോടമഞ്ഞും മഴയും മഴ മേഘങ്ങളും കറ്റും ചേർന്ന് പൂഞ്ചിറയെ മനോഹരമാക്കി കൊണ്ടിരിക്കും എന്നും..
No Comments on ദൃശ്യവിസ്മയങ്ങളുടെ ഇലവീഴാപൂഞ്ചിറ