ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥം ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ഭക്ഷണ പദാർത്ഥമായി മാറിക്കഴിഞ്ഞു. ഒരു ഔൺസ് കാവിയറിന് 200 മുതൽ 300 ഡോളർ വരെയാണ് വില വരുന്നത് ആൻഡ്രോമസ് മൽസ്യങ്ങളുടെ ഇനത്തിൽപ്പെടുന്ന ഒരിനം മൽസ്യമാണ് ബെലുഗ അല്ലെങ്കിൽ സ്റ്റർജിൻ. കാസ്പിയൻ, ബ്ലാക്ക്സീകളിൽ കണ്ടു വരുന്ന ബെലുഗ സ്റ്റർജിയന്റെ മുട്ടയാണ് ബെലൂഗ കാവിയറിനു വേണ്ടി ഉപയോഗിക്കുന്നത്. രണ്ട് ദശകത്തോളമെടുക്കും ഒരു ബെലൂഗ മൽസ്യം വളർന്ന് മധ്യപ്രായത്തിലെത്താൻ. ആ സമയത്ത് ഏകദേശം രണ്ട് ടൺ ഭാരം വരും ഇവക്ക്.
മറ്റ് കടൽ മീനുകളോട് താരതമ്യപ്പൊടുത്തുബോൾ ബെലുഗയിൽ അടങ്ങിയിരിക്കുന്നത് വലുതും മൃദുവുമായ മുട്ടകളാണ്. ശുദ്ധീകരിച്ചും അല്ലാതെയും മൽസ്യമുട്ട കൊണ്ടുള്ള കാവിയർ വിഭവങ്ങൾ ലഭ്യമാണ്. ശുദ്ധീകരിച്ചവ കേടുവരാതിരിക്കുമെങ്കിലും അതിന്റെ രൂപത്തിലും രുചിയിലുമുള്ള ഗുണം കുറഞ്ഞു പോകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശുദ്ധീകരിക്കാത്തവക്ക് വിപണിയിൽ വലിയ ആവശ്യക്കാരാണ് ഉള്ളത്.
No Comments on വില കേട്ടാൽ ഞെട്ടുന്ന ഭക്ഷണം